Your Image Description Your Image Description
Your Image Alt Text

എംഫിൽ കോഴ്സുകൾ (മാസ്റ്റർ ഓഫ് ഫിലോസഫി) അംഗീകൃത ബിരുദമല്ലെന്ന് യു.ജി.സി. വിദ്യാർഥികൾ എംഫിൽ കോഴ്സുകളിൽ പ്രവേശനം നേടരുതെന്നും സർവകലാശാലകൾ എംഫിൽ കോഴ്സുകൾ നടത്തരുതെന്നും യു.ജി.സി അറിയിച്ചു. എംഫിൽ കോഴ്സുകളിലേക്ക് പ്രവേശനത്തിനായി ചില സർവകലാശാലകൾ അപേക്ഷ ക്ഷണിച്ച പശ്ചാത്തലത്തിലാണ് യു.ജി.സിയുടെ മുന്നറിയിപ്പ്.

‘ഏതാനും സർവകലാശാലകൾ എംഫിൽ കോഴ്സിലേക്ക് പുതിയ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചതായി യു.ജി.സിയുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. എന്നാൽ, എംഫിൽ കോഴ്സ് അംഗീകൃത ബിരുദമല്ലെന്ന് യു.ജി.സി വ്യക്തമാക്കുകയാണ്. യു.ജി.സിയുടെ (മിനിമം സ്റ്റാന്‍ഡേര്‍ഡ്‌സ് ആന്‍ഡ് പ്രൊസീജേഴ്സ് ഫോര്‍ അവാര്‍ഡ് ഓഫ് പിഎച്ച്ഡി) 2022 റെഗുലേഷന്‍പ്രകാരം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എംഫില്‍ പ്രോഗ്രാം വാഗ്ദാനം ചെയ്യാന്‍ പാടില്ലെന്ന് പറയുന്നുണ്ട്. അതിനാല്‍ അഡ്മിഷന്‍ നിര്‍ത്താന്‍ അടിയന്തര നടപടി സര്‍വകലാശാലകള്‍ കൈക്കൊള്ളണം’ -യു.ജി.സിയുടെ സർക്കുലറിൽ പറയുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *