യു​വ​സം​വി​ധാ​യ​ക​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേസിൽ ദുരൂഹതകളേറുന്നു

തൃ​ശൂ​ർ:  യു​വ​സം​വി​ധാ​യ​കൻ നിഷാദ് ഹസനെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദ്ദി​ച്ച് വ​ഴി​യി​ലു​പേ​ക്ഷി​ച്ച സം​ഭ​വ​ത്തി​ൽ ദുരൂഹതകളേറുന്നു . സം​വി​ധാ​യ​ക​ന്‍റെ​യും ഭാ​ര്യ​യു​ടേ​യും മൊ​ഴി​ക​ളി​ൽ ദു​രൂ​ഹ​ത​ക​ളും വൈ​രു​ധ്യ​വും ഉ​ള്ള​തി​നാ​ൽ ഇ​രു​വ​രേ​യും പോലീസ് വീ​ണ്ടും ചോ​ദ്യം ചെ​യ്യു​മെ​ന്നാ​ണ് വിവരം .

തന്നെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ എല്ലാവരും മുഖംമൂടി ധരിച്ചിരുന്നു വെന്ന് സംവിധായകൻ നൽകിയ മൊഴിയിൽ പറയുന്നു . എന്നാൽ സംഘത്തെക്കുറിച്ച് ഒരു സൂചനയും നൽകാൻ ഇദ്ദേഹത്തിന് കഴിഞ്ഞില്ല . സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല .

ഒരു ദിവസം മുഴുവൻ തട്ടിക്കൊണ്ടുപോയ സംഘത്തിന്‍റെ കസ്റ്റഡിയിൽ കഴിഞ്ഞ ഇയാൾക്ക് എവിടേയ്ക്കാണ് തന്നെ കൊണ്ടുപോയതെന്നോ എവിടെയാണ് പാർപ്പിച്ചിരുന്നതെന്നോ പറയാൻ കഴിയുന്നില്ലെന്ന് പോലീസ് പറഞ്ഞു . സംഭവവുമായി ബന്ധപ്പെട്ട് സംവിധായകന്‍റെയും ഭാര്യയുടെയും മൊഴിയിൽ വൈരുധ്യങ്ങൾ ഉണ്ടാകുന്നുണ്ട് . ഈ സാഹചര്യത്തിലാണ് ഇരുവരെയും വീണ്ടും ചോദ്യം ചെയ്യുന്നത് .

Leave A Reply