രാഹുല്‍ ഗാന്ധിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ശിവരാജ് സിങ് ചൗഹാന്‍

പനജി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട് കോണ്‍ഗ്രസിനെ ഉപേക്ഷിച്ച് ഒളിച്ചോടിയ ആളാണ് രാഹുല്‍ ഗാന്ധിയെന്ന് പരിഹസിച്ച് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ ശിവരാജ് സിങ് ചൗഹാന്‍.എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും കൃഷ്ണാര്‍ജുനന്‍മാരായി പ്രവര്‍ത്തിച്ചുകൊണ്ട് രാജ്യത്തെ മുന്നോട്ടു നയിക്കുകയാണെന്നും അദ്ദേഹം ഗോവയില്‍ പറഞ്ഞു.

ജമ്മു കശ്മീര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളാണ് പറയുന്നത്. എങ്ങനെയാണ് പ്രതികരിക്കേണ്ടതെന്നു പോലും അറിയാത്തവരാണെന്നും ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. അതേസമയം
കോണ്‍ഗ്രസ് താല്‍കാലിക പ്രസിഡന്റ് സോണിയാ ഗാന്ധി ജമ്മു കശ്മീർ വിഷയത്തിൽ പ്രസ്താവനയിറക്കണമെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply