ധർമ്മടം സഹകരണ ബാങ്കിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സംഭവം ; മൂന്ന് സിപിഎമ്മുകാരെ പുറത്താക്കി

കണ്ണൂർ : മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ണ്ഡ​ല​മായ ധർമടത്തെ നൂ​റു വ​ര്‍​ഷം പാ​ര​മ്പ​ര്യ​മു​ള്ള ധ​ര്‍​മ​ടം സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ ല​ക്ഷ​ങ്ങ​ളു​ടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ മൂന്ന് സിപിഎമ്മുകാരെ പുറത്താക്കി .  സി​പി​എം മു​ന്‍ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ഉ​ള്‍​പ്പെ​ടെയുള്ള മൂന്നുപേരെയാണ് സ്ഥാ​പ​ന​ത്തി​ല്‍ നി​ന്നും പിരിച്ചുവിട്ടത്.

ഇവരിൽ ര​ണ്ട് പേ​ര്‍ നിലവിൽ സി​പി​എം ബ്രാ​ഞ്ച് ക​മ്മ​റ്റി അം​ഗ​ങ്ങ​ളും ഒ​രാ​ള്‍ പാ​ര്‍​ട്ടി അ​നു​ഭാ​വി​യു​മാ​ണ്. ത​ട്ടി​പ്പ് പു​റ​ത്തുവ​ന്ന് ഒ​രു വ​ര്‍​ഷം പിന്നിടുമ്പോൾ ഒരു ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ നേ​താ​ക്ക​ളു​ള്‍​പ്പെ​ടെ മൂ​ന്ന് പേ​രെ പു​റ​ത്താ​ക്കാ​ന്‍ സി​പി​എം നേ​തൃ​ത്വം ന​ല്‍​കു​ന്ന ഭ​ര​ണ സ​മി​തി തീരുമാനിക്കുകയായിരുന്നു .

ധ​ര്‍​മ​ടം സ​ര്‍​വീ​സ് സ​ഹ​ക​ണ ബാ​ങ്കി​ലെ ജൂ​ണി​യ​ര്‍ ക്ലാ​ര്‍​ക്കും സി​പി​എം മു​ന്‍ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യും വ​ള​ണ്ടി​യ​ര്‍ ക്യാ​പ്റ്റ​നു​മാ​യി​രു​ന്ന അ​ണ്ട​ല്ലൂ​രി​ലെ എം.​വി. വി​നീ​ഷ്, അ​ണ്ട​ല്ലൂ​ര്‍ സാ​യാ​ഹ്ന ശാ​ഖ​യി​ലെ മാ​നേ​ജ​ര്‍ ഇ​ൻ ചാ​ര്‍​ജ് പി.​സ​ജീ​വ് കു​മാ​ര്‍ എ​ന്ന സ​ജീ​വ​ൻ മാ​ഷ്, പ്യൂ​ണ്‍ പ​ത്മ​നാ​ഭ​ന്‍ എ​ന്നി​വ​രെ​യാ​ണ് പുറത്താക്കിയത്. ഭ​ര​ണ സ​മി​തി തീ​രു​മാ​നം സി​പി​എം ധ​ര്‍​മ​ടം സൗ​ത്ത്, നോ​ര്‍​ത്ത് ജ​ന​റ​ല്‍ ബോ​ഡി​ക​ളി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ക​യും ചെയ്തിരുന്നു . പാ​ര്‍​ട്ടി ജ​ന​റ​ല്‍ ബോ​ഡി​യി​ല്‍ ന​ട​ന്ന റി​പ്പോ​ര്‍​ട്ടിം​ഗി​ന്‍റെ ഓ​ഡി​യോ പുറത്തുവന്നതോടുകൂടിയാണ് അ​തീ​വ ര​ഹ​സ്യ​മാ​യി ന​ട​ന്ന പു​റ​ത്താ​ക്ക​ല്‍ വി​വ​രം പു​റംലോ​കം അ​റി​ഞ്ഞ​ത്.

ബാ​ങ്കി​ല്‍ നടത്തിയ ഓ​ഡി​റ്റിം​ഗി​ലാ​ണ് ത​ട്ടി​പ്പ് നടത്തിയെന്ന കാര്യം പു​റ​ത്താ​യ​ത്. വ​കു​പ്പുത​ല അ​ന്വേ​ഷ​ണം ഊ​ര്‍​ ന​ട​ന്നെ​ങ്കി​ലും നേ​താ​ക്ക​ളെ സം​ര​ക്ഷി​ക്കുന്ന നിലപാടാണ് ​ പാ​ര്‍​ട്ടി നേ​തൃ​ത്വ​വും ഭ​ര​ണ സ​മി​തി​യും ചെയ്തത് .

Leave A Reply