മ​ധ്യ​പ്ര​ദേ​ശി​ൽ മൂ​ന്നു ഗു​ണ്ട​കളെ പോലീസ് ഏ​റ്റു​മു​ട്ടലിൽ വധിച്ചു

ജ​ബ​ൽ​പു​ർ: മധ്യ​പ്ര​ദേ​ശി​ൽ പോ​ലീ​സുമായുണ്ടായ ഏ​റ്റു​മു​ട്ട​ലി​ൽ കു​പ്ര​സി​ദ്ധ ഗു​ണ്ടാ​നേ​താ​വ് അ​ട​ക്കം മൂ​ന്നു പേ​ർ കൊ​ല്ല​പ്പെ​ട്ടു. ഒ​ട്ടേ​റെ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ വി​ജ​യ് യാ​ദ​വും സ​ഹാ​യി സ​മീ​ർ ഖാ​നും മ​റ്റൊ​രാ​ളു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ജു മി​ശ്ര കൊ​ല്ല​പ്പെ​ട്ട​ത് അ​ട​ക്കം ഒ​ട്ടേ​റെ കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു പോ​ലീ​സ് അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​യി​രു​ന്നു.

ന​ർ​സിം​ഗ്പു​രി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന സം​ഘ​ത്തെ പി​ടി​കൂ​ടാ​നെ​ത്തി​യ പോ​ലീ​സു​കാ​ർ​ക്കു നേ​രെ ഗു​ണ്ട​ക​ൾ വെ​ടി​വ​ച്ചു. പോ​ലീ​സ് തി​രി​കെ ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ ഗു​ണ്ട​ക​ൾ കൊ​ല്ല​പ്പെ​ടു​ക​യാ​യി​രു​ന്നു. എ​സ്പി രാ​ജേ​ഷ് തി​വാ​രി ഉ​ൾ​പ്പെ​ടെ ര​ണ്ടു പോ​ലീ​സു​കാ​ർ​ക്ക് ഏ​റ്റു​മു​ട്ട​ലി​ൽ പ​രി​ക്കേ​റ്റു. മൂ​വ​രു​ടെ​യും മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് അ​യ​ച്ചു.

Leave A Reply