ബിഹാർ മുൻ മുഖ്യമന്ത്രി ജഗനാഥ് മിശ്ര അന്തരിച്ചു

ന്യൂഡൽഹി: ബിഹാർ മുൻ മുഖ്യമന്ത്രിയും ജെഡി(യു) മുതിർന്ന നേതാവുമായ ജഗനാഥ് മിശ്ര (82) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം. ഡൽഹിയിലായിരുന്നു അന്ത്യം .
മൂന്ന് തവണ ബിഹാർ മുഖ്യമന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്.ജഗനാഥ് മിശ്രയുടെ മരണത്തെ തുടർന്ന് ബിഹാർ സർക്കാർ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാരിന്‍റെ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം.ജഗനാഥ് മിശ്രയുടെ നിര്യാണത്തിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ദുഃഖം രേഖപ്പെടുത്തി.

Leave A Reply