കശ്മീരിൽ 190 സ്കൂ​ളു​ക​ളി​ൽ തു​റ​ന്ന​ത് 95 എ​ണ്ണം മാത്രം

ശ്രീ​ന​ഗ​ർ: കശ്മീറീൽ 190 പ്രൈ​മ​റി സ്‌​കൂ​ളു​ക​ളി​ല്‍ തി​ങ്ക​ളാ​ഴ്ച തു​റ​ന്നത് ​ 95 എ​ണ്ണം മാ​ത്രം. വി​ദ്യാ​ർ​ഥി​ക​ൾ എ​ത്താ​ത്ത​തി​നാ​ൽ ശ്രീ​ന​ഗ​റി​ലെ ചി​ല സ്കൂ​ൾ​ക്ക് തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. ര​ക്ഷി​താ​ക്ക​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളെ സ്‌​കൂ​ളി​ലേ​ക്ക് അ​യ​ക്കാ​ന്‍ മ​ടി​ക്കു​ന്ന​തി​നാ​ല്‍ പ​ല സ്‌​കൂ​ളു​ക​ളും അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. ആ​ർ​ട്ടി​ക്കി​ൾ 370 റ​ദ്ദാ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ സുരക്ഷാ കണക്കിലെടുത്ത് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ അടച്ചിട്ടിരുന്നു. എന്നാൽ കശ്മീരിലെ സ്ഥി​തി​ഗ​തി​ക​ൾ ശാ​ന്ത​മാ​യ​തോ​ടെ​യാ​ണ് സ്കൂ​ളു​ക​ൾ വീ​ണ്ടും തു​റ​ക്കാ​ൻ അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ച​ത്.

.

Leave A Reply