കൊച്ചിയിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി :  എറണാകുളം പുതുവൈപ്പിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആനക്കാരൻ വീട്ടിൽ സുഭാഷൻ, ഭാര്യ ഗീത, മകൾ നയന എന്നിവരെയാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത് . രാവിലെ വീട്ടുകാരെ പുറത്ത് കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിവരം പുറംലോകമറിയുന്നത് .

മകളെ കാണില്ലെന്ന് കാണിച്ചു സുഭാഷൻ അടുത്തിടെ പൊലീസിൽ പരാതി സമർപ്പിച്ചിരുന്നു . ബാംഗ്ലൂർ വിമാനത്താവളത്തിൽ ഗ്രൗണ്ട് ഹാൻഡലിംഗ് വിഭാഗത്തിലെ ജീവനക്കാരിയാണ് മകൾ നയന. കണ്ണൂർ സ്വദേശിയായ യുവാവിനൊപ്പം നയന ഗോവയിൽ താമസിക്കുന്നതായി പൊലീസ് അന്വേഷണത്തിൽ നിന്നും കണ്ടെത്തിയിരുന്നു . തുടർന്ന് സുഭാഷൻ രണ്ട് ദിവസം മുമ്പ് മകളെ കൂട്ടികൊണ്ടുവരികയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി .

Leave A Reply