ബ്രിട്ടൺ പിടിച്ചെടുത്ത ഇ​​റാ​​ന്‍റെ എ​​ണ്ണ​​ടാ​​ങ്ക​​ർ മോചിപ്പിച്ചു

ടെ​​ഹ്റാ​​ൻ: ബ്രിട്ടൺ പിടിച്ചെടുത്ത ഇറാന്റെ എണ്ണക്കപ്പൽ ഗ്രേ​​സ് 1 മോചിപ്പിച്ചു. ജി​​ബ്രാ​​ൾ​​ട്ട​​ർ സു​​പ്രീം​​കോ​​ട​​തി ഉ​​ത്ത​​ര​​വു പ്ര​​കാ​​രം വ്യാ​​ഴാ​​ഴ്ചയാണ് മോചിപ്പിച്ചത്. അതേസമയം ഗ്രേ​​സ് 1 കപ്പലിന്റെ പേരും പാ​​ന​​മ പ​​താ​​ക​​യും മാറ്റി. ടാ​​ങ്ക​​റി​​ന്‍റെ പേ​​ര് അ​​ഡ്രി​​യാ​​ൻ ഡാ​​ര്യ1 എ​​ന്നു മാ​​റ്റി കൂടാതെ ചു​​വ​​പ്പ്, പ​​ച്ച, വെ​​ള്ള നി​​റ​​ങ്ങ​​ളു​​ള്ള ഇ​​റാ​​ൻ പ​​താ​​ക​​യും ക​​പ്പ​​ലി​​ൽ ഉ​​യ​​ർ​​ത്തി​​യി​​ട്ടു​​ണ്ട്. മ​​ല​​യാ​​ളി​​ക​​ൾ അ​​ട​​ക്ക​​മു​​ള്ള 24 ഇ​​ന്ത്യ​​ൻ ജീ​​വ​​ന​​ക്കാ​​രെ​​യും വ്യാ​​ഴാ​​ഴ്ച മോ​​ചി​​പ്പി​​ച്ചു. സി​​റി​​യ​​യി​​ലേ​​ക്ക് എ​​ണ്ണ​​ക്ക​​ള്ള​​ക്ക​​ട​​ത്തു ന​​ട​ത്തുന്നുവെന്ന് ആരോപിച്ച് ജൂ​​ലൈ നാ​​ലി​​നാ​​ണ് ഇറാന്റെ എണ്ണക്കപ്പലായ ഗ്രേ​​സ് 1 ജി​​ബ്രാ​​ൾ​​ട്ട​​ർ പോ​​ലീ​​സും ബ്രിട്ടണും ചേർന്ന് പിടിച്ചെടുത്തത്.

Leave A Reply