‘പട്ടാഭിരാമനി’ലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

ജയറാമിനെ നായകനാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് പട്ടാഭിരാമന്‍. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യു നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് എം ജയചന്ദ്രന്‍ ആണ്. മിയ ആണ് ചിത്രത്തിലെ നായിക. രവിചന്ദ്രന്‍ , രഞ്ജിത്, കൈതപ്രം , മുരുകന്‍ കാട്ടാക്കട , ബാദുഷ , സുരേഷ് നിലമേല്‍, ഹരി തിരുമല തുടങ്ങിയവരാണ് അണിയറ പ്രവര്‍ത്തകര്‍ .

Leave A Reply