സംസ്ഥാനത്തെ സ്കൂൾ പാചകത്തൊഴിലാളികളുടെ വേതനം വർധിപ്പിച്ചു

ഓച്ചിറ : സംസ്ഥാനത്തെ സ്കൂളുകളിൽ ഉച്ചഭക്ഷണം പാകംചെയ്യുന്ന തൊഴിലാളികളുടെ വേതനം വർധിപ്പിച്ചു. 2017-18, 2019-20 വർഷങ്ങളിലെ ബജറ്റിൽ വേതനം ഉയർത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ 2017 ഏപ്രിൽമുതൽ 50 രൂപയുടെയും 2019 ഓഗസ്റ്റ്‌മുതൽ മറ്റൊരു 50 രൂപയുടെയും വർധനയാണ് വരുത്തിയത്.

കൂട്ടിയ തുക ഓഗസ്റ്റിലെ വേതനത്തോടൊപ്പം ലഭിക്കും.നിലവിൽ കുറഞ്ഞ ദിവസവേതനം 400 രൂപയും കൂടിയ വേതനം 475 രൂപയുമാണ്.

Leave A Reply