സർക്കാരിനെതിരെ വ്യാജ പ്രചാരണം നടത്തുന്നവരെ ഒറ്റപ്പെടുത്തണം; ജെ.മേഴ്‌സിക്കുട്ടിയമ്മ

കൊല്ലം : പ്രളയക്കെടുതിയിൽ നിന്ന് കരകയറാൻ എല്ലാവിധ സഹായങ്ങളും ചെയ്യുന്ന സർക്കാരിനെതിരേ സാമൂഹിക മാധ്യമങ്ങൾവഴി കുപ്രചാരണം നടത്തുന്നവരെ ഒറ്റപ്പെടുത്തണമെന്ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ. പുലിയല ആരോഗ്യ കുടുംബക്ഷേമ ഉപകേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിക്കുന്നതിനിടയിലായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത് .

സർക്കാർ ആരോഗ്യ-വിദ്യാഭ്യാസ-ഭവനനിർമാണ-കാർഷിക മേഖലകൾക്ക് മുഖ്യ പരിഗണന നൽകിയുള്ള വികസനമാണ് നടപ്പാക്കുന്നത്. നെടുമ്പന പഞ്ചായത്തിലെ സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ അഞ്ചുകോടിയിലധികം രൂപ ചെലവഴിച്ചാണ് ആധുനിക ഐ.പി. സംവിധാനം ഏർപ്പെടുത്തിയത്. ഉപകേന്ദ്രത്തിന്റെ നിർമാണത്തിനായി 24 ലക്ഷം രൂപ വിനിയോഗിച്ചു. ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് കെട്ടിടങ്ങളുടെ വികസനം സാധ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

കാർഷികമേഖലയിലെ ഇടപെടൽ വഴി നെല്ലിന്റെ ഉദ്പാദനം മൂന്നുവർഷത്തിനുള്ളിൽ നാലുലക്ഷം ടണ്ണായി ഉയർത്താനായി. ജില്ല പാൽ സ്വയംപര്യാപ്തതയുടെ പടിവാതിൽക്കലാണ്. പ്രളയം വരുത്തിയ നഷ്ടത്തിൽനിന്ന് കരകയറാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Leave A Reply