ജാ​ർ​ഖ​ണ്ഡി​ൽ വെടിവെപ്പ്; ഒ​രു കു​ടും​ബ​ത്തി​ലെ ര​ണ്ടു പേ​ർ മ​രി​ച്ചു

റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡി​ൽ ആ​ർ​പി​എ​ഫ് കോ​ൺ​സ്റ്റ​ബി​ൾ നടത്തിയ വെടിവെപ്പിൽ ഒ​രു കു​ടും​ബ​ത്തി​ലെ ര​ണ്ടു പേ​ർ മ​രി​ച്ചു. മൂ​ന്നു​പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. വ്യ​ക്തി​വൈ​രാ​ഗ്യ​മാ​ണ് വെ​ടി​വ​യ്പി​നു കാ​ര​ണ​മെ​ന്നും ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണോ ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് ഇ​തു​വ​രെ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും രാം​ഗ​ർ പോ​ലീ​സ് മേ​ധാ​വി പ്ര​ഭാ​ത് കു​മാ​ർ പ​റ​ഞ്ഞു. അതേസമയം സംഭവത്തിന് പിന്നിൽ ആ​ർ​പി​എ​ഫ് കോ​ൺ​സ്റ്റ​ബി​ളാ​ണെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ അ​ന്വേ​ഷ​ണം ആരംഭിച്ചു.

Leave A Reply