കാ​ഷ്മീ​ർ: യു​എ​ന്‍ ര​ക്ഷാ​സ​മി​തി യോ​ഗ​ത്തി​ൽ ഇ​ന്ത്യ​യെ പി​ന്തു​ണ​ച്ച് റ​ഷ്യ

ജ​നീ​വ: കാ​ഷ്മീ​ർ പ്ര​ശ്‍​നം ച​ര്‍​ച്ച ചെ​യ്യാ​ന്‍ ചേ​ർ​ന്ന യു​എ​ന്‍ ര​ക്ഷാ​സ​മി​തി യോ​ഗ​ത്തി​ൽ ഇ​ന്ത്യ​യെ പി​ന്തു​ണ​ച്ച് റ​ഷ്യ. കാ​ഷ്മീ​ർ പ്ര​ശ്നം ഇ​ന്ത്യ​യും പാ​കി​സ്ഥാ​നും ഉ​ഭ​യ​ക​ക്ഷി ച​ര്‍​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും യോ​ഗ​ത്തി​ല്‍ റ​ഷ്യ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ന്ത്യ​ക്ക് അ​നു​കൂ​ല​മാ​യ നി​ല​പാ​ടാ​ണ് ബ്രി​ട്ട​നും ഫ്രാ​ന്‍​സും യോ​ഗ​ത്തി​ൽ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. എ​ന്നാ​ല്‍, കാ​ഷ്മീ​രി​ലെ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ളെ​ക്കു​റി​ച്ച് ചൈ​ന ആ​ശ​ങ്ക​യ​റി​യി​ച്ചു. പാ​കി​സ്ഥാ​നു​മാ​യി കാ​ഷ്മീ​ർ വി​ഷ​യം ഇ​ന്ത്യ ച​ര്‍​ച്ച ചെ​യ്യേ​ണ്ടി​യി​രു​ന്നെ​ന്നും ചൈ​ന അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ര​ക്ഷാ​സ​മി​തി​യി​ലെ സ്ഥി​രാം​ഗ​മാ​യ ചൈ​ന, ഇ​ന്ത്യ-​പാ​ക് പ്ര​ശ്നം അ​ജ​ണ്ട​യി​ലു​ള്‍​പ്പെ​ടു​ത്തി കാ​ഷ്മീ​ര്‍ വി​ഷ​യം ച​ര്‍​ച്ച ചെ​യ്യ​ണ​മ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് യോ​ഗം ചേ​ർ​ന്ന​ത്.

Leave A Reply