ആഹാരമെന്ന് കരുതി സ്വന്തം വാല് വിഴുങ്ങുന്ന പാമ്പ്

പെനിസില്‍വാനിയ :  പാമ്പുകടിയേല്‍ക്കാതിരിക്കാന്‍ അവയില്‍ നിന്ന് നമ്മള്‍ രക്ഷപ്പെട്ടോടാറുണ്ട്. എന്നാല്‍ പെനിസില്‍വാനിയയിലെ ഒരു പാമ്പുവളര്‍ത്തല്‍ കേന്ദ്രത്തിലുണ്ടായത് മറ്റൊരു സംഭവമാണ്.

തന്‍റെ തന്നെ വാല്‍ ആഹാരമെന്ന് കരുതി വിഴുങ്ങിയ പാമ്പിനെ പണിപ്പെട്ടാണ് അവിടുത്തെ വാച്ചര്‍മാരിലൊരാള്‍ രക്ഷപ്പെടുത്തിയത്. സംഭവത്തിന്‍റെ വീഡിയോ ഇപ്പോള്‍ വൈറലാണ്.

വാലിന്‍റെ മുക്കാല്‍ ഭാഗവും വായ്ക്കുള്ളിലാക്കിയ പാമ്പില്‍ നിന്ന് ജെസ്സെ റോത്താക്കര്‍ ശ്രമപ്പെട്ടാണ് വാല്‍പുറത്തെടുത്തത്. കിംഗ് സ്നേക്കാണ് തന്‍റെ തന്നെ വാല്‍ വിഴുങ്ങിയത്. ഈ പാമ്പുവളര്‍ത്തല്‍ കേന്ദ്രത്തില്‍ 15 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഇങ്ങനെ ഒരു സംഭവം ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

മറ്റ് പാമ്പുകളെ തിന്നുന്ന വിഭാഗത്തില്‍പ്പെട്ടതാണ് കിംഗ് സ്നേക്കുകള്‍. മറ്റുപാമ്പുകള്‍ക്കുള്ളതിന് സമാനമായി വേണ്ട സൗകര്യങ്ങളും ആഹാരവും ഇതിനും നല്‍കുന്നുണ്ട്. അതുകൊണ്ടുതന്നെ ആഹാരം ലഭിക്കാത്തതുകൊണ്ടല്ല ഇതെന്നും ജെസ്സെ റോത്താക്കര്‍ വ്യക്തമാക്കി.

Leave A Reply