ഇസ്ലാമാബാദിന് പകരം ഒരു നിഷ്പക്ഷ വേദി അനുവദിക്കണം; ഇന്ത്യൻ താരങ്ങൾ

ന്യൂഡല്‍ഹി: പാകിസ്താനെതിരായ ഡേവിസ് കപ്പ് ടെന്നിസ് മത്സരത്തിന് നിഷ്പക്ഷ വേദി വേണമെന്ന് ഇന്ത്യന്‍ ടീം ആവശ്യപ്പെട്ടു. വേദിമാറ്റത്തിന് പകരം സുരക്ഷാനടപടികള്‍ പുനഃപരിശോധിക്കണമെന്നു മാത്രം ഇന്റര്‍നാഷണല്‍ ടെന്നിസ് ഫെഡറേഷനോട് ആവശ്യപ്പെട്ട ഓള്‍ ഇന്ത്യ ടെന്നിസ് അസോസിയേഷന്റെ നടപടിയില്‍ കളിക്കാര്‍ അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.

ഇസ്ലാമാബാദിന് പകരം ഒരു നിഷ്പക്ഷ വേദി അനുവദിക്കണമെന്ന് തങ്ങള്‍ ആവശ്യപ്പെട്ടതായി ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേഷ് ഭൂപതി പറഞ്ഞു. സെപ്റ്റംബര്‍ 14, 15 തീയതികളിലാണ് ഇന്ത്യാ-പാക് മത്സരം. മത്സരത്തിന് ആവശ്യമായ വിസ നടപടിക്രമങ്ങളുമായി മുന്നോട്ടുപോകുമെന്ന് ഓള്‍ ഇന്ത്യ ടെന്നിസ് അസോസിയേഷന്‍ അറിയിച്ചു.

Leave A Reply