കമൽ ചിത്രം പ്രണയ മീനുകളുടെ കടൽ: പുതിയ പോസ്റ്റർ പുറത്തിറങ്ങി

വിനായകൻ, ദിലീഷ് പോത്തൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കമൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രണയ മീനുകളുടെ കടൽ. ചിത്രത്തിൻറെ  പുതിയ പോസ്റ്റർ പുറത്തിറങ്ങി.  ചിത്രത്തിൽ പുതുമുഖ നായകനായി ഗാബ്റി ജോസും നായികയായി ഋദ്ധി കുമാറും എത്തുന്നു. ലക്ഷദീപിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.

ഷാൻ റഹ്മാൻ ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. വിഷ്ണു പണിക്കര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ജിതിൻ പുത്തഞ്ചേരി, ആതിര, ശ്രേയ തുടങ്ങിയ ഒട്ടേറെ പുതുമുഖ താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Leave A Reply