യാത്രാവരുമാനത്തിൽ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ ഒന്നാമത്

തിരുവനന്തപുരം:  യാത്രാവരുമാനത്തിൽ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനു കുതിപ്പ്. കഴിഞ്ഞ സാമ്പത്തിക വർഷം 1.42 കോടി യാത്രക്കാരുമായി 193.14 കോടി രൂപ വരുമാനം നേടി തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ സെൻട്രൽ സ്റ്റേഷൻ ഒന്നാമതെത്തി. 93,39,152 യാത്രക്കാരുമായി 153.68 കോടി രൂപയാണു രണ്ടാം സ്ഥാനത്തുള്ള എറണാകുളം ജംക്‌ഷന്റെ വരുമാനം. മൂന്നാം സ്ഥാനം തൃശൂരിനാണ്.

പ്രതിദിനം ശരാശരി 39,157 യാത്രക്കാർ കയറിപ്പോകുന്ന സെൻട്രൽ സ്റ്റേഷന്റെ വരുമാനം 52.91 ലക്ഷം രൂപയാണ്. ദിനംപത്രി ശരാശരി 25,587 യാത്രക്കാർ എത്തുന്ന എറണാകുളം ജംക്‌ഷന്റെ വരുമാനം 42.10 ലക്ഷം രൂപയും. മൂന്നാം സ്ഥാനത്തുള്ള തൃശൂരിനു 67,81,646 പേർ യാത്ര ചെയ്ത ഇനത്തിൽ 108.50 കോടി രൂപയാണു വാർഷിക വരുമാനം. പ്രതിദിന യാത്രക്കാർ 18,580 പേരും വരുമാനം 29.72 ലക്ഷം രൂപയും.

 

Leave A Reply