Your Image Description Your Image Description
Your Image Alt Text

വിദേശകാര്യ-പാർലമെൻ്ററികാര്യ സഹമന്ത്രി വി മുരളീധരൻ തിരുവനന്തപുരം വെഞ്ഞാറമൂട് നടക്കുന്ന വികസിത്  ഭാരത് സങ്കൽപ് യാത്രയിൽ നാളെ (2023 ഡിസംബർ 27ന് ) മുഖ്യാതിഥിയായി പങ്കെടുക്കും. ഉച്ചയ്ക്ക് 12 മണിക്ക് കീഴായിക്കോണം സ്മിത ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുക.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തുടനീളമുള്ള വികസിത് ഭാരത് സങ്കൽപ് യാത്രയുടെ ഗുണഭോക്താക്കളുമായി ഉച്ചയ്ക്ക് 12.30 മണിക്ക് വീഡിയോ കോൺഫറൻസിലൂടെ സംവദിക്കും. കേന്ദ്ര ​ഗവൺമെന്റിന്റെ വിവിധ സാമൂഹിക സുരക്ഷാ പദ്ധതികളിൽ പേര് ചേർക്കുന്നതിനുള്ള സൗകര്യം, ​വിവിധ വിഭാ​ഗത്തിൽപ്പെട്ട അപേക്ഷകർക്ക് അനുവദിക്കപ്പെട്ട ബാങ്ക് വായ്പകളുടെ വിതരണം, കാർഷിക മേഖലയിൽ ഡ്രോൺ ഉപയോ​​ഗം പരിചയപ്പെടുത്തൽ, ഉജ്ജ്വല യോജനക്കുകീഴിൽ പുതിയ പാചക വാതക കണക്ഷനുകൾ വിതരണം ചെയ്യൽ, ഗുണഭോക്താക്കളുടെ അനുഭവം പങ്കിടൽ  തുടങ്ങിയവ പരിപാടിയുടെ ഭാഗമാകും. ചടങ്ങിൽ സങ്കൽപ് പ്രതിജ്ഞയുമെടുക്കും.

കേന്ദ്ര പദ്ധതികളുടെ ആനുകൂല്യങ്ങൾ എല്ലാ ഗുണഭോക്താക്കളിലേക്കും സമയബന്ധിതമായി എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുന്നതിലൂടെ ഗവണ്മെന്റിന്റെ മുൻനിര പദ്ധതികളുടെ പരിപൂർണത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യത്തുടനീളം ‘വികസിത് ഭാരത് സങ്കൽപ്പ് യാത്ര’നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *