മത്സ്യത്തൊഴിലാളികൾ 25ന് മുൻപ് ലൈസൻസ് പുതുക്കണം

തിരുവനന്തപുരം: പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മണ്ണെണ്ണപെർമിറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഏകദിന പരിശോധന ഉടൻ നടക്കും. എല്ലാ വള്ളം ഉടമസ്ഥരും അടിയന്തിരമായി വള്ളവും എൻജിനും ഭൗതിക പരിശോധനയ്ക്കു ഹാജരാക്കി നിർബന്ധമായും ഈ മാസം 25നകം ലൈസൻസ് പുതുക്കണം. ലൈസൻസ് പുതുക്കാത്ത യാനങ്ങളുടെ രജിസ്‌ട്രേഷൻ റദ്ദാക്കി കുടിശ്ശിക തുക ഈടാക്കും.
നിലവിലില്ലാത്തതും നശിച്ച് പോയതുമായ വള്ളം/എൻജിൻ ഉടമസ്ഥർ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് തിരികെ നൽകി രജിസ്‌ട്രേഷൻ റദ്ദാക്കി തുടർ നടപടികളിൽ നിന്ന് ഒഴിവാകണമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു.

Leave A Reply