ഭാ​ര്യ​യെ ബാ​ത്ത്ട​ബ്ബി​ൽ മു​ക്കി​ക്കൊ​ന്ന ഇ​ന്ത്യ​ൻ വം​ശ​ജ​ൻ കു​റ്റ​ക്കാ​ര​നെ​ന്നു യു​എ​സ് കോ​ട​തി വി​ധി​

ന്യൂ​യോ​ർ​ക്ക്: വി​വാ​ഹ​മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ട ഭാ​ര്യ​യെ ബാ​ത്ത്ട​ബ്ബി​ൽ മു​ക്കി​ക്കൊ​ന്ന ഇ​ന്ത്യ​ൻ വം​ശ​ജ​ൻ കു​റ്റ​ക്കാ​ര​നെ​ന്നു യു​എ​സ് കോ​ട​തി വി​ധി​ച്ചു. ഫീ​നി​ക്സ് പ്രാ​ന്ത​ത്തി​ലെ വീ​ട്ടി​ൽ​വ​ച്ച് ഭാ​ര്യ ന​വ്നീ​ത് കൗ​റി​നെ കൊ​ല​പ്പെ​ടുത്തിയ ​അ​വ്താ​ർ ഗ്രെ​വാ​ളി​നെ​യാ​ണ് കോ​ട​തി കു​റ്റ​ക്കാ​ര​നെ​ന്നു ക​ണ്ടെ​ത്തി​യ​ത്. ഓ​ഗ​സ്റ്റ് 23-ന് ​ഇ​യാ​ൾ​ക്കു ശി​ക്ഷ വി​ധി​ക്കും.

12 വ​ർ​ഷം മു​ന്പാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. 2005-ൽ ​ആ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും വി​വാ​ഹം. ജോ​ലി​യു​ടെ ഭാ​ഗ​മാ​യി അ​വ്താ​ർ കാ​ന​ഡ​യി​ലും ന​വ്നീ​ത് യു​എ​സി​ലു​മാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്.

ഇ​തി​നി​ടെ ന​വ്നീ​തി​ന് ഒ​രു ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മാ​യി വ​ന്നു. ന​വ്നീ​ത് ഇ​ത് യു​എ​സി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ച​പ്പോ​ൾ അ​വ്താ​ർ ശ​സ്ത്ര​ക്രി​യ കാ​ന​ഡ​യി​ൽ ന​ട​ത്ത​ണ​മെ​ന്നു നി​ർ​ബ​ന്ധം പി​ടി​ച്ചു. ഇ​ത് ത​ർ​ക്ക​ത്തി​നി​ട​യാ​ക്കി.

ഇ​ട​യ്ക്ക് ഫോ​ണ്‍ ചെ​യ്പ്പോ​ൾ ന​വ്നീ​ത് അ​വ്താ​റി​നോ​ടു വി​വാ​ഹ​മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ടു. ഉ​ട​ൻ കാ​ന​ഡ​യി​ൽ​നി​ന്നു പ​റ​ന്നെ​ത്തി​യ അ​വ്താ​ർ യു​എ​സി​ലെ വീ​ട്ടി​ൽ​വ​ച്ച് ഭാ​ര്യ​യു​മാ​യി വാ​ക്കു​ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ടുകയും ഒ​ടു​വി​ൽ ബാ​ത്ത്ട​ബ്ബി​ലെ വെ​ള്ള​ത്തി​ൽ മു​ക്കി ന​വ്നീ​തി​നെ കൊ​ല​ ചെയ്യുകയുമായിരുന്നു.

ഇ​തി​നു​ശേ​ഷം ഇ​ന്ത്യ​യി​ലേ​ക്കു ക​ട​ന്ന അ​വ്താ​റി​നെ ഇ​ന്ത്യ​ൻ അ​ധി​കൃ​ത​ർ അ​റ​സ്റ്റ് ചെ​യ്യു​ക​യും പി​ന്നീ​ട് യു​എ​സി​ലേ​ക്കു തി​രി​ച്ച​യ​യ്ക്കു​ക​യു​മാ​യി​രു​ന്നു.

Leave A Reply