ക​ര്‍​ണാ​ട​ക​ത്തി​ലെ 15 വി​മ​ത എം​എ​ൽ​എ​മാ​ര്‍ ന​ൽ​കി​യ ഹ​ര്‍​ജി​യി​ൽ സു​പ്രീം​കോ​ട​തി വി​ധി നാളെ

ന്യൂ​ഡ​ൽ​ഹി: രാ​ജി അം​ഗീ​ക​രി​ക്കാ​ൻ സ്‍​പീ​ക്ക​ര്‍​ക്ക് നി​ര്‍​ദ്ദേ​ശം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ര്‍​ണാ​ട​ക​ത്തി​ലെ 15 വി​മ​ത എം​എ​ൽ​എ​മാ​ര്‍ ന​ൽ​കി​യ ഹ​ര്‍​ജി​യി​ൽ സു​പ്രീം​കോ​ട​തി നാളെ വി​ധി പ​റ​യും. രാ​വി​ലെ 10.30നാ​കും വി​ധി. ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗോ​ഗോ​യ്‌​യാ​ണ് ഹ​ർ​ജി വി​ധി​പ​റ​യാ​ൻ മാ​റ്റി​യ​ത്.

രാജിയില്‍ എത്രയും പെട്ടെന്ന് തീരുമാനം എടുക്കാന്‍ സ്പീക്കറോട് നിര്‍ദേശിക്കണമെന്ന് വിമത എം.എല്‍.എമാര്‍ ആവശ്യപ്പെട്ടു. രാജിയില്‍ തീരുമാനം എടുക്കാതിരിക്കാനാണ് അയോഗ്യതാ വിഷയം ഉയര്‍ത്തുന്നതെന്നും വിമതര്‍ വാദിച്ചു. എന്നാല്‍ സ്പീക്കര്‍ എന്ത് തീരുമാനമെടുക്കണമെന്ന് കോടതിക്ക് നിര്‍ദേശിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.

തീരുമാനം എടുക്കുന്നതിന് സ്പീക്കര്‍ക്ക് സമയം നിശ്ചയിക്കാന്‍ കോടതിക്ക് അധികാരമില്ലെന്നും കോടതി മുന്‍ ഉത്തരവ് തിരുത്തിയാല്‍ നാളെത്തന്നെ രാജിയിലും അയോഗ്യതയിലും തീരുമാനം എടുക്കാമെന്ന് സ്പീക്കര്‍ വ്യക്തമാക്കി. വിമതര്‍ക്കായി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ രോഹ്തഗിയും സ്പീക്കര്‍ക്കായി മനു അഭിഷേക് സിങ്‍വിയും ഹാജരായി.

Leave A Reply