കോ​ള​ജ് യൂ​ണി​യ​ൻ ഓ​ഫി​സി​ൽ​നി​ന്ന് ഉ​ത്ത​ര​ക​ട​ലാ​സ് ക​ണ്ടെ​ത്തി​യ​തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് അ​ഡീ​ഷ​ണ​ൽ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് യൂ​ണി​യ​ൻ ഓ​ഫി​സ് പരിശോധനയിൽ ​നി​ന്ന് ഉ​ത്ത​ര​ക​ട​ലാ​സ് ക​ണ്ടെ​ത്തി​യ​തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് അ​ഡീ​ഷ​ണ​ൽ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ കെ.​കെ.​സു​മ പറഞ്ഞു. അതെ സമയം, സം​ഭ​വ​ത്തി​ൽ പ്രി​ൻ​സി​പ്പ​ലി​നോ​ടു റി​പ്പോ​ർ​ട്ട് തേ​ടു​മെ​ന്നും അ​ന​ധ്യാ​പ​ക​രാ​യ മൂ​ന്നു​പേ​രെ സ്ഥ​ലം മാ​റ്റാ​ൻ തീ​രു​മാ​നി​ച്ചെ​ന്നും കെ.​കെ. സു​മ വ്യക്തമാക്കി. യൂണിവേഴ്സിറ്റി കോ​ളേ​ജി​ലെ എ​സ്എ​ഫ്ഐ യൂ​ണി​യ​ന്‍റെ ഓ​ഫീ​സ് ഒ​ഴി​പ്പി​ച്ച് ക്ലാ​സ് മു​റി​യാ​ക്കി മാ​റ്റി. പ​ഠ​നാ​ന്ത​രീ​ക്ഷം സ​മാ​ധാ​ന​പ​ര​മാ​ക്കു​ന്ന​തി​ന് വിദ്യാലയത്തിലെ അ​ധ്യാ​പ​ക​രു​ടെ സ​ഹ​ക​ര​ണം ഉ​റ​പ്പു​ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും കെ കെ സുമ കൂട്ടിച്ചേർത്തു .

Leave A Reply