ശ്രീലങ്കൻ പര്യടനത്തിനുള്ള ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു

ശ്രീലങ്കൻ പര്യടനത്തിനുള്ള ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു. പുതിയ രണ്ട് താരങ്ങൾ ആണ് ടീമിൽ എത്തിയിരിക്കുന്നത്. അനമുൽ ഹക്ക് ബിജോയി, ഇടങ്കയ്യൻ സ്പിന്നർ തൈജുൽ ഇസ്ലാം എന്നിവരെയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ജൂലൈ 26-ന് ആരംഭിക്കുന്ന ശ്രീലങ്കൻ പര്യടനത്തിനുള്ള ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ലിറ്റൺ ദാസിന് പകരമാണ് അനമുൽ ഹക്ക് ടീമിൽ എത്തിയത്, ഷാകിബിന് പകരം തൈജുൽ ഇസ്ലാം എത്തിയിരിക്കുന്നത്.ലോകകപ്പ് ടീമിനൊപ്പം ഉണ്ടായിരുന്നെങ്കിലും ഒരു ഗെയിം പോലും ലഭിക്കാത്ത പേസർ അബു ജയ്ദ് റാഹിയെ ശ്രീലങ്കൻ പര്യടനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്, ബാക്കി ലോകകപ്പ് ടീമിലെ മറ്റ് അംഗങ്ങൾ എല്ലാം ശ്രീലങ്കൻ പര്യടനത്തിന് ഉണ്ട്.

മൂന്ന് ഏകദിനങ്ങൾ ഉള്ള പരമ്പര ആണ് നടക്കുന്നത്. . ജൂലൈ 26,28,31 എന്നീ ദിവസങ്ങളിലാണ് മത്സരം നടക്കുന്നത്.ജൂലൈ 20-ന് ടീം ശ്രീലങ്കയിലേക്ക് തിരിക്കും.

 

Leave A Reply