യൂണിവേഴ്സിറ്റി കോളേജ് സംഘർഷം; മനുഷ്യസാധ്യമായ നടപടികള്‍ എല്ലാമെടുത്തെന്ന് എസ്എഫ്ഐ

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് കൊലപാതക ശ്രമത്തിൽ മനുഷ്യസാധ്യമായ നടപടികള്‍ എല്ലാമെടുത്തെന്ന് എസ്എഫ്ഐ. പാർട്ടി പ്രവർത്തകർ വിളിച്ചുചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവാണ് ഇക്കാര്യം പറഞ്ഞത്.കോളേജ് ക്യാംപസിൽ യൂണിയന്‍ ഓഫീസില്‍ നിന്ന് ചോദ്യപ്പേപ്പര്‍ കണ്ടെടുത്തതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആരോപിച്ചു. ഇതിന് പിന്നാലെ ഇപ്പോള്‍ ഉത്തര പേപ്പര്‍ അടക്കമുള്ള പരീക്ഷ സാമഗ്രികള്‍ അവിടെ എത്തിയതില്‍ ദുരൂഹതയുണ്ടെന്ന് സച്ചിന്‍ ദേവ് പറഞ്ഞു.

Leave A Reply