52 തീർഥാടകരുമായി പോവുകയായിരുന്ന ബസ് യുഎഇയിൽ അപകടത്തിൽപ്പെട്ടു

അബുദാബി : സൗദിയിലെ മക്കയിൽ നിന്ന് ഉംമ്ര തീർഥാടനം നടത്തിയശേഷം ഒമാനിലേയ്ക്ക് 52 തീർഥാടകരുമായി പോവുകയായിരുന്ന ബസ് യുഎഇയിലെ ഹൈവേയിൽ അപകടത്തിൽപ്പെട്ടു. ആർക്കും പരുക്കേറ്റതായി റിപോർട്ടില്ല.

ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. അബുദാബിയിലെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് റോഡിലെ ബാരിയറിൽ ബസ് പല പ്രാവശ്യം ഇടിക്കുകയായിരുന്നുന്നുവെന്ന് പോലീസ് പറയുന്നു. ഉടൻ സ്ഥലത്തെത്തിയ പൊലീസ് രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.

Leave A Reply