മലയാള ചിത്രം ‘ഒരു ദേശ വിശേഷം’: ആദ്യ ടീസർ പുറത്തിറങ്ങി

നവാഗതനായ ഡോ: സത്യനാരായണനുണ്ണി കഥയും സംഭാഷണവുമൊരുക്കി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘ഒരു ദേശവിശേഷം’. ചിത്രത്തിന്റെ ആദ്യ ടീസർ റിലീസ് ചെയ്തു.  അറുപതോളം കലാകാരന്‍മാരെ അണിനിരത്തുന്ന ചിത്രം വാളാഞ്ചേരി ഗ്രാമത്തില്‍ ആണ് ചിത്രീകരിച്ചത്.

പ്രമുഖ തായമ്ബക കലാകാരന്മാരായ പോരൂര്‍ ഉണ്ണികൃഷ്ണന്‍, കല്പാത്തി ബാലകൃഷ്ണന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആര്യചിത്ര ഫിലിംസിന്റെ ബാനറില്‍ .കെ.ടി രാമകൃഷ്ണന്‍, കെ.ടി. അജയന്‍ സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രം ‘ ജൂലൈ 25ന് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തും. ചിത്രത്തിന്റെ ഛായാഗ്രാഹകൻ സാജന്‍ ആന്റണി ആണ്. അനൂപ് തോഴൂക്കര എഴുതിയ വരികൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് സരോജ ഉണ്ണികൃഷ്ണന്‍ ആണ്.

Leave A Reply