ബെംഗളൂരുവിൽ വെച്ച് മിറാഷ് 2000 യുദ്ധ വിമാനം തകർന്ന് കൊല്ലപ്പെട്ട വ്യോമസേന ഉദ്യോഗസ്ഥന്റെ ഭാര്യ വ്യോമസേനയിൽ ചേരും

ന്യൂഡൽഹി: ഈ വർഷം ഫെബ്രുവരി ഒന്നിന് ബെംഗളൂരുവിൽ വെച്ച് മിറാഷ് 2000 യുദ്ധ വിമാനം തകർന്ന് കൊല്ലപ്പെട്ട വ്യോമസേന ഉദ്യോഗസ്ഥന്റെ ഭാര്യ വ്യോമസേനയിൽ ചേരുന്നു. സ്ക്വാഡ്രോൺ ലീഡർ സമീർ അബ്രോളിന്റെ ഭാര്യ ഗരിമ അബ്രോളാണ് വ്യോമസേനയിൽ ചേരുന്നത്. ഭർത്താവ് മരിച്ച് മാസങ്ങൾക്ക് ശേഷമാണ് ഗരിമ സേനയുടെ ഭാഗമാകാൻ ഒരുങ്ങുന്നത്.

ഇതുമായി ബന്ധപ്പെട്ട ബോർഡ് പരീക്ഷയിൽ ഗരിമ വിജയിച്ചിട്ടുണ്ട്. തെലങ്കാനയിലെ ഡിണ്ടിഗലിൽ ഗരിമ പ്രവേശിക്കും. 2020ഓടെ ഗരിമ പരിശീലനം പൂർത്തിയാക്കും.

Leave A Reply