യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷം; ഗവര്‍ണറുമായി ചര്‍ച്ച ചെയ്തെന്ന് കെ.ടി ജലീല്‍

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഗവര്‍ണറുമായി ചര്‍ച്ച ചെയ്തെന്ന് മന്ത്രി കെ.ടി ജലീല്‍. സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചെന്ന് ഗവര്‍ണറെ അറിയിച്ചതായും ജലീല്‍ പറഞ്ഞു.

യൂണിവേഴ്സിറ്റി കോളജിലെ വധശ്രമക്കേസിലെ പ്രതി എസ്.എഫ്.ഐ നേതാവ് ശിവരഞ്ജിത്തിന്റെ വീട്ടില്‍ യൂണിവേഴ്സിറ്റി ഉത്തരപേപ്പറും ഫിസിക്കല്‍ ഡയറക്ടറുടെ സീലും കണ്ടെത്തിയ സംഭവത്തില്‍ ഗവര്‍ണര്‍ അടിയന്തര റിപ്പോര്‍ട്ട് തേടിയതിന് പിന്നാലെയാണ് മന്ത്രി ജലീല്‍ ഗവര്‍ണറെ കണ്ടത്.

Leave A Reply