ദേശീയപാതയിൽ കെഎസ്ആർടിസിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം ; മൂന്നുപേർക്ക് പരുക്ക്

ചാത്തന്നൂർ :  ദേശീയപാതയിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബസ് കണ്ടക്ടർക്കും പിക്കപ്പ് വാനിലുണ്ടായിരുന്ന രണ്ടുപേർക്കും പരുക്കേറ്റു . പിക്കപ്പ് വാൻ ഡ്രൈവർ പള്ളിമൺ ഇളവൂർ നുജും മൻസിലിൽ സലിം (55), മകൻ നുജും (31), കെഎസ്ആർടിസി പാറശ്ശാല ഡിപ്പോയിലെ കണ്ടക്ടർ അഷറഫ് എന്നിവർക്കാണ് പരുക്കുപറ്റിയത് . ചാത്തന്നൂർ ശീമാട്ടിയിലാണ് അപകടം നടന്നത് . ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാൻ പൂർണമായും തകർന്നു.

Leave A Reply