പുതിയ 2019 സുസുക്കി ജിക്‌സര്‍ : വില 1 ലക്ഷം രൂപ

പുതിയ 2019 സുസുക്കി ജിക്‌സര്‍ 155 ഇന്ത്യൻ വിപണിയിൽ എത്തി. മുന്‍മോഡലിനെക്കാള്‍ കൂടുതല്‍ അഗ്രസീവ് ഭാവത്തിലുള്ള ഡിസൈനാണ് പുതിയ ജിക്‌സറിന് സുസുക്കി നൽകിയിരിക്കുന്നത് . 155 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിന്‍ 8000 ആര്‍പിഎമ്മില്‍ 13.9 ബിഎച്ച്പി പവറും 6000 ആര്‍പിഎമ്മില്‍ 14 എന്‍എം ടോര്‍ക്കുമേകും.

എല്‍ഇഡി ടെയില്‍ ലൈറ്റ്, സ്റ്റെപ്പ്ഡ് സീറ്റ്, ഫ്യുവല്‍ ടാങ്കിലെ ആവരണം, ഒക്ടഗണല്‍ എല്‍ഇഡി ഹെഡ്‌ലാമ്പ്,, വൈറ്റ് ബ്ലാക്ക്‌ലൈറ്റോടെയുള്ള എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍  എന്നിവയാണ് പുതിയ മോഡലിൽ ഉള്ള പ്രത്യേകതകൾ. ഒരു ലക്ഷം രൂപയാണ് വാഹനത്തിന്റെ വില. പഴ മോഡലിനേക്കാൾ നാല് കിലോ ഭാരം പുതിയ മോഡലിന് കൂടിയിട്ടുണ്ട്.  15 എംഎം വീതിയും 5 എംഎം ഉയരവും ജിക്‌സറിന് നൽകിയിട്ടുണ്ട് . 5 എംഎം വീല്‍ബേസും വർധിപ്പിച്ചിട്ടുണ്ട് .

Leave A Reply