നാ​ല​ഞ്ച് ദി​വ​സ​ത്തി​നു​ള്ളി​ൽ ക​ർ​ണാ​ട​ക​യി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കും – ബി.​എ​സ്.​യെ​ദി​യൂ​ര​പ്പ

ബം​ഗ​ളൂ​രു: നാ​ല​ഞ്ച് ദി​വ​സ​ത്തി​നു​ള്ളി​ൽ ക​ർ​ണാ​ട​ക​യി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ബി.​എ​സ്.​യെ​ദി​യൂ​ര​പ്പ. അ​ടു​ത്ത മൂ​ന്ന് നാ​ല് ദി​വ​സ​ത്തി​നു​ള്ളി​ൽ ബി​ജെ​പി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്ന് ത​നി​ക്ക് ഉ​റ​പ്പു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ർ​ണാ​ട​ക​യി​ൽ മി​ക​ച്ച ഭ​ര​ണം ബി​ജെ​പി ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ർ​ക്കാ​രി​നെ സം​ര​ക്ഷി​ക്കു​ന്ന​തി​ൽ മു​ഖ്യ​മ​ന്ത്രി കു​മാ​ര​സ്വാ​മി പ​രാ​ജ​യ​പ്പെ​ട്ടു. കു​മാ​ര​സ്വാ​മി​ക്ക് മു​ഖ്യ​മ​ന്ത്രി​യാ​യി തു​ട​രാ​നാ​വി​ല്ല. അ​ദ്ദേ​ഹ​ത്തി​നും അ​ത് അ​റി​യാം. നി​യ​മ​സ​ഭ​യി​ൽ മി​ക​ച്ച ഒ​രു പ്ര​സം​ഗം ന​ട​ത്തി കു​മാ​ര​സ്വാ​മി സ്ഥാന​മൊ​ഴി​യു​മെ​ന്നാ​ണ് താ​ൻ പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും യെ​ദി​യൂ​ര​പ്പ കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Leave A Reply