കൊല്ലം റെയിൽവേ സ്റ്റേഷനിലേക്ക് ഡി.വൈ.എഫ്‌.ഐ പ്രതിഷേധ മാർച്ച് നടത്തി 

കൊല്ലം : ഡി.വൈ.എഫ്‌.ഐ. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. റെയിൽവേ സ്വകാര്യവത്‌കരണത്തിനും നിയമനനിരോധനത്തിനും കരാർ നിയമനത്തിനും എതിരേ പ്രതിഷേധിച്ചാണ് മാർച്ച് നടത്തിയത്.

ചിന്നക്കട റെസ്റ്റ്ഹൗസിനു മുന്നിൽനിന്ന‌് തുടങ്ങിയ മാർച്ച്‌ സംസ്ഥാന സെക്രട്ടറി എ.എ.റഹിം ഉദ്ഘാടനം ചെയ്തു.  റെയിൽവേ സ്റ്റേഷനുമുൻപിൽ റാപ്പിഡ് റെസ്പോൺസ് ഫോഴ്സുമായി ഉന്തും തള്ളുമുണ്ടായെങ്കിലും പോലീസിന്റെ ഇടപെടലിൽ രംഗം ശാന്തമായി.

 

Leave A Reply