തെന്മല നാല്പതാംമൈലില്‍ പൈപ്പ് നന്നാക്കാനെടുത്ത കുഴികൾ യാത്രക്കാരുടെ ജീവൻ ഭീഷണിയാകുന്നു

തെന്മല: തെന്മല ഭാഗത്ത് പൈപ്പുകൾ നന്നാക്കാനെടുക്കുന്ന കുഴികൾ മൂടാത്തത് യാത്രക്കാരുടെ ജീവൻ ഭീഷണിയാകുന്നു. നാല്പതാംമൈലിലും മൃഗസംരക്ഷണ ചെക്ക്പോസ്റ്റിനു സമീപവും പൈപ്പ് നന്നാക്കാനെടുത്ത കുഴികൾ ഭാഗികമായാണ് മൂടിയിരിക്കുന്നത്. ജല അതോറിറ്റി കുഴികൾ കൃത്യമായി മൂടാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും എത്രയുംവേഗം ഇവ മൂടണമെന്ന് നിർദേശിച്ചിട്ടുണ്ടെന്നും ദേശീയപാത അധികൃതർ അറിയിച്ചു.

Leave A Reply