ചേ​ർ​ത്ത​ലയിൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​ൻ വി​ദ്യാ​ർ​ഥി​നി​യെ ടോ​ർ​ച്ചി​ന് ത​ല​യ്ക്ക് അ​ടി​ച്ച് വീ​ഴ്ത്തി​യ​താ​യി പ​രാ​തി

ചേ​ർ​ത്ത​ല: മൂ​ലേ​പ്പ​ള്ളി വ​ട​ക്ക് ഇ​ന്ന​ലെ രാ​ത്രി പ​ത്ത​ര​യോ​ടെ വീ​ടി​ന് മു​ന്നി​ൽ നി​ന്ന ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യെ സാ​മൂ​ഹ്യ​വി​രു​ദ്ധ​ൻ ടോ​ർ​ച്ചി​ന് ത​ല​യ്ക്ക് അ​ടി​ച്ച് വീ​ഴ്ത്തി​യ​താ​യി പ​രാ​തി. ​ മ​തി​ൽ​കെ​ട്ടു​ള്ള വീ​ട്ടി​ൽ വാ​തി​ലി​ന് പു​റ​ത്ത് നി​ന്ന് ഫോ​ണ്‍ ചെ​യ്യ​വേ അ​പ​രി​ചി​ത​നാ​യ ഒ​രാ​ൾ പ​തു​ങ്ങി നി​ൽ​ക്കു​ന്ന​ത് ക​ണ്ട് വീ​ടി​നു​ള്ളി​ലേ​ക്ക് ഓ​ടി​ക​യ​റു​വാ​ൻ ശ്ര​മി​ക്ക​വേ​യാ​ണ് പി​ന്നാ​ലെ എ​ത്തി​യ ഇ​യാ​ൾ ടോ​ർ​ച്ചി​ന് ത​ല​യ്ക്ക് അ​ടി​ച്ച​ത്.

വി​ദ്യാ​ർ​ഥി​നി​യു​ടെ അ​ല​ർ​ച്ച കേ​ട്ട് വീ​ട്ടു​കാ​ർ എ​ത്തി​യ​പ്പോ​ഴേ​ക്കും ബോ​ധ​ര​ഹി​ത​യാ​യിരുന്നു. തു​ട​ർ​ന്ന് ചേ​ർ​ത്ത​ല ഗ​വ.​താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേടിയ വി​ദ്യാ​ർ​ഥി​നി​യു​ടെ മൊ​ഴി വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി അ​ന്വേ​ഷ​ണം തു​ട​ങ്ങി. മോ​ഷ്ടാ​വ് അ​ല്ലെ​ന്നും സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ആ​കു​മെ​ന്നു​മാ​ണ് ക​രു​തു​ന്ന​തെ​ന്നും ചേ​ർ​ത്ത​ല സി​ഐ വി.​പി. മോ​ഹ​ൻ​ലാ​ൽ വ്യക്തമാക്കി.

Leave A Reply