തമിഴ്നാട്ടിൽ അടിമപ്പണിയില്‍ നിന്ന് കുട്ടികള്‍ ഉള്‍പ്പടെ 42 പേരെ മോചിപ്പിച്ചു; ഉദ്യോഗസ്ഥരുടെ കാലില്‍ വീണ് നന്ദി പറഞ്ഞ് തൊഴിലാളികൾ കുവൈറ്റ് സിറ്റി: ട്രാഫിക് നിയമങ്ങള്‍ കര്‍ശനമാക്കുന്നതിന്‍റെ ഭാഗമായി പുതിയ നിയമ നടപടിയുമായി കുവൈറ്റ്. കുവൈറ്റില്‍ ഡ്രൈവിങ് ലൈസന്‍സില്ലാതെ വാഹനമോടിക്കുന്ന വിദേശികളെ നാട് കടത്തി നിലവിലുള്ള നിയമം കര്‍ശനമായി നടപ്പിലാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് നിലവിലുള്ള സുരക്ഷാ നിയമങ്ങള്‍ കര്‍ശനമാക്കാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്. റോഡ് നിയമം ലംഘിക്കുക, അശ്രദ്ധമായി വാഹനമോടിക്കുക, ശരിയായ ലൈസന്‍സില്ലാതെ വാഹനമോടിക്കുക തുടങ്ങിയ ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങള്‍ നടത്തിയതിന് 2013-ല്‍ കുറഞ്ഞത് 503 പ്രവാസികളെ നാടുകടത്തിയെന്ന് 300 പേര്‍ക്ക് തടവ് ശിക്ഷ നല്‍കുകയും 263 പേരുടെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്‌തെന്ന് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം റോഡപകടങ്ങളില്‍ 263 പേര്‍ മരിച്ചുവെന്നാണ് നീതി ന്യായ മന്ത്രാലയത്തിന്‍റെ സ്ഥിര വിവരക്കണക്ക്. 2017-നെ അപേഷിച്ച്‌ 4 ശതമാനം അപകട മരണം കൂടുതലാണ്. ഗതാഗത നിയന്ത്രണത്തിന് പ്രാധാന്യം നല്‍കാനും കുവൈറ്റിലെ റോഡ് സുരക്ഷ മെച്ചപ്പെടുത്താനും അധികാരികള്‍ ആരംഭിച്ച പ്രചാരണത്തിന്‍റെ ഭാഗമായാണ് നാടുകടത്തല്‍ പദ്ധതി തുടങ്ങിയത്. രാജ്യത്ത് 4,584 കേസുകളാണ് ട്രാഫിക് മന്ത്രാലം റജിസ്റ്റര്‍ ചെയ്തത്.

ചെന്നൈ: തമിഴ്‌നാട്ടിലെ കാഞ്ചീപുരം വെല്ലൂര്‍ ജില്ലകളിലെ രണ്ട് മരംമുറി സംഘങ്ങളില്‍ അടിമപ്പണി ചെയ്യിപ്പിച്ചിരുന്ന കുട്ടികൾ ഉൾപ്പെടെ 42 തൊഴിലാളികളെ മോചിപ്പിച്ചു. റിലീസ് ബോണ്ടഡ് ലേബേഴ്‌സ് അസോസിയഷന്‍ എന്ന സംഘടന നല്‍കിയ രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത കണ്ടെത്തിയയത്.

കാഞ്ചീപുരത്ത് നിന്ന് എട്ട് കുടുംബങ്ങളിലെ 19 കുട്ടികള്‍ അടക്കം 28 പേരെയാണ് മോചിപ്പിച്ചത്. 14 പേരെ വെല്ലൂരിൽ നിന്നാണ് രക്ഷപ്പെടുത്തിയത്. ഇവരെ മോചിപ്പിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. രക്ഷപ്പെടുത്തിയതിനു അവശനായ വൃദ്ധ തൊഴിലാളി ഉദ്യോഗസ്ഥരുടെ കാലില്‍ വീണ് നന്ദി പറയുന്ന ഫോട്ടോയും വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു.

തൊഴിലാളികള്‍ക്ക് 9000 മുതല്‍ 25000 വരെ രൂപ കടം നല്‍കിയ ശേഷം 2 മുതല്‍ 15 വര്‍ഷം വരെ അടിമപ്പണി ചെയ്യിക്കുന്നതാണ് ഇവിടുത്തെ രീതി. ഇവര്‍ക്ക് ഭക്ഷണം പോലും നല്‍കിയിരുന്നില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞു. വെള്ളം മാത്രം കുടിച്ചാണ് ജോലി ചെയ്തിരുന്നത്. തങ്ങളുടെ കുട്ടികളെ സ്കൂളിൽ പോലും പോകാൻ അനുവദിച്ചിരുന്നില്ലെന്നും ഇവർ പറയുന്നു. ഞങ്ങളെ പട്ടിണിക്കിട്ട് അടിമപ്പണി ചെയ്യിക്കുമ്പോള്‍ അവര്‍ ഭക്ഷണവും കഴിച്ച് വിശ്രമിച്ചു. ഈ അടിമപ്പണി സഹിക്കാനാകാതെ പലരും ഒളിച്ചോടി. വല്ലപ്പോഴും നൂറും ഇരുന്നൂറും രൂപ മാത്രമാണ് തങ്ങള്‍ക്ക് കൂലിയായി ലഭിച്ചിരുന്നതെന്നും തൊഴിലാളികള്‍ വെളിപ്പെടുത്തി.

ഉദ്യോഗസ്ഥര്‍ അടിമപ്പണി ചെയ്യിപ്പിച്ചിരുന്നവരെ ചോദ്യം ചെയ്യുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. സംഭവത്തിൽ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു കഴിഞ്ഞു.

More Stories

Leave A Reply