ദുബായ് ബസ് അപകദത്തിൽ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിക്കും

ദുബായ്: ദുബായില്‍ വാഹനാപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്കാൻ ഉത്തരവായി. ദുബായി കോടതി ആണ് ഉത്തരവ് ഇറക്കിയത്. 2 ലക്ഷം ദിര്‍ഹം ആണ് നഷ്ടപരിഹാരമായി ലഭിക്കുന്നത്. ജൂൺ ആറിനാണ് അപകടം നടന്നത്. അശ്രദ്ധമായി വാഹനമോടിച്ചത് കൊണ്ടാണ് അപകടം സംഭവിച്ചത്. ദിശാസൂചിക ശ്രദ്ധിയ്ക്കാതെ ബസ്സോടിച്ചതാണ് അപകടത്തിനിടയാക്കിയത് ഈദ് അവധി ആഘോഷിച്ച് ഒമാനില്‍ നിന്ന് ദുബായിലേയ്ക്ക് വരികയായിരുന്നവരാണ് അപകടത്തിൽപ്പെട്ടത്.

അപകടത്തിൽ 17 പേരാണ് മരിച്ചത്, അതിൽ 11 പേർ ഇന്ത്യക്കാരായിരുന്നു. ബസ്സിൽ മൊത്തം 31 യാത്രക്കാർ ഉണ്ടായിരുന്നു. വാഹനമോടിച്ച ഡ്രൈവർക്ക് ഏഴ് വർഷം തടവിന് കോടതി വിധിച്ചു. അതിനു ശേഷം ഇയാളെ നാടുകടത്തും. 11 ഇന്ത്യക്കാരിൽ ഏഴ് പേർ മലയാളികൾ ആയിരുന്നു.

Leave A Reply