ഖത്തര്‍ സര്‍ക്കാര്‍ ഫണ്ടിന്‍റെ ‘റൗണ്ടില്‍’ 1,000 കോടി സ്വന്തമാക്കി ബൈജൂസ് ആപ്പ്

ബൈജു രവീന്ദ്രന്‍റെ ഉടമസ്ഥതയിലുള്ള ആഗോള വിദ്യാഭ്യാസ ടെക്നോളജി സ്റ്റാര്‍ട്ടപ്പ് ആയ ബൈജൂസ് 15 കോടി ഡോളറിന്‍റെ (1,000 കോടി രൂപ) നിക്ഷേപം നേടിയെടുത്തു. ഖത്തര്‍ സര്‍ക്കാരിന്‍റെ ഫണ്ടായ ഖത്തര്‍ ഇന്‍വെസ്റ്റ്മെന്‍റ് അതോറിറ്റിയുടെ (ക്യുഐഎ) നേതൃത്വത്തിലായിരുന്നു നിക്ഷേപ റൗണ്ട്.

ഖത്തറില്‍ നിന്ന് കൂടി നിക്ഷേപം എത്തിയതോടെ കമ്പനിയുടെ ആകെ മൂല്യം 40,000 കോടി രൂപയിലെത്തിയെന്നാണ് നിഗമനം . 2018 സാമ്പത്തിക വര്‍ഷം ബൈജൂസ് കമ്പനി 1,430 കോടി രൂപയുടെ വരുമാനം നേടിയിരുന്നു. ഈ വര്‍ഷം അത് ഇരട്ടിയില്‍ ഏറെ ആകുമെന്നാണ് പ്രതീക്ഷ

Leave A Reply