വി​വാ​ഹ ആ​ഘോ​ഷം ന​ട​ക്കു​ന്ന സ്ഥ​ല​ത്തേ​ക്ക് ട്ര​ക്ക് പാ​ഞ്ഞു​ക​യ​റി ര​ണ്ട് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ എ​ട്ടു പേ​ർ മ​രി​ച്ചു

ല​ഖി​സ​രാ​യ: ബി​ഹാ​റി​ൽ വി​വാ​ഹ ആ​ഘോ​ഷം ന​ട​ക്കു​ന്ന സ്ഥ​ല​ത്തേ​ക്ക് ട്ര​ക്ക് പാ​ഞ്ഞു​ക​യ​റി ര​ണ്ട് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ എ​ട്ടു പേ​ർ മ​രി​ച്ചു. ആ​റു പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ല​ഖി​സ​രാ​യ​യി​ലെ ഹ​ൽ​സി​യി​ൽ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

വി​വാ​ഹ​വീ​ട്ടി​ൽ പാ​ട്ടും നൃ​ത്ത​വു​മാ​യി ആ​ഘോ​ഷം ന​ട​ക്കു​മ്പോ​ഴാ​യി​രു​ന്നു ട്ര​ക്ക് നി​യ​ന്ത്ര​ണം​വി​ട്ട് ഇ​ടി​ച്ചു​ക​യ​റി​യ​ത്. വ​ഴി​യ​രി​കി​ലെ വേ​ദി​യി​ലാ​ണ് ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ ന​ട​ന്ന​ത്. അ​പ​ക​ത്തി​നു ശേ​ഷം ട്ര​ക്ക് ഡ്രൈ​വ​ർ വാ​ഹ​നം വ​ഴി​യ​രി​കി​ൽ നി​ർ​ത്തി​യ ശേ​ഷം ക​ട​ന്നു​ക​ള​ഞ്ഞു. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് നാ​ട്ടു​കാ​ർ റോ​ഡ് ത​ട​ഞ്ഞു.

Leave A Reply