ലെറ്റ്സ്’ ചാറ്റ് ഓണ്‍ സോഷ്യല്‍ മീഡിയ റിംഫ് ടോക്ക് ജൂലായ്‌ 12 ന് വെള്ളിയാഴ്ച

റിയാദ്: സോഷ്യല്‍ മീഡിയയുടെ നേട്ടവും കോട്ടവും സാമൂഹ്യ-വിദ്യാഭ്യാസ-നിയമ- ബിസിനസ് പശ്ചാത്തലവും അടുത്തറിയാന്‍ റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം അവസരമൊരുക്കുന്നു. ‘റിംഫ് ടോക്ക് ‘ കാമ്ബയിന്റെ ഭാഗമായി ‘ലെറ്റ്സ്’ ചാറ്റ് ഓണ്‍ സോഷ്യല്‍ മീഡിയ ‘ എന്ന പരിപാടി നാളെ (വെള്ളി) രാത്രി 7 മണി മുതല്‍ ബ ത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ നടക്കും.

സൈബറിടങ്ങളിലെ സംരംഭകത്വം എന്ന വിഷയം ഉബൈദുല്ല ചീരം തൊടികയും സോഷ്യല്‍ മീഡിയാ സുരക്ഷയും നിയന്ത്രണവും എന്ന വിഷയം അമീര്‍ ഖാനും സോഷ്യല്‍ മീഡിയ അറിവുകള്‍ എന്ന വിഷയം നവാസ് റഷീദും അവതരിപ്പിക്കും.

Leave A Reply