റോഡരുകില്‍ യോഗ പരിശീലനം ; ഇടയിലേക്ക് കാര്‍ പാഞ്ഞുകയറി ആറു പേര്‍ മരിച്ചു

ജയ്പൂര്‍ : റോഡരുകില്‍ രാവിലെ യോഗ പരിശീലിച്ചവരുടെ ഇടയിലേക്ക് നിയന്ത്രണംവിട്ട കാര്‍ പാഞ്ഞുകയറി ആറു പേര്‍ മരിച്ചു. രാജസ്ഥാനിലെ ഭാരത്പുരില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം. കുംഹെര്‍-ധന്‍വാഡ സംസ്ഥാന പാതയോരത്താണ് സംഭവം.

പ്രഭാത നടത്തത്തിനു ശേഷം യോഗ പരിശീലിക്കുകയായിരുന്നു ഇവര്‍. അപകടത്തില്‍പെട്ടവര്‍. നാലു പേര്‍ സംഭവ സ്ഥലത്തും പരുക്കേറ്റ രണ്ടു പേര്‍ ആശുപത്രിയിലുമാണ് മരണമടഞ്ഞത്.മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ ഒരു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.

Leave A Reply