അ​ഫ്ഗാ​നി​സ്ഥാ​ൻ ബൗ​ള​ർ അ​ഫ്താ​ബ് ആ​ല​ത്തി​നു ഒ​രു വ​ർ​ഷ​ത്തെ വി​ല​ക്ക്

കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​ൻ ബൗ​ള​ർ അ​ഫ്താ​ബ് ആ​ല​ത്തി​നു ഒ​രു വ​ർ​ഷ​ത്തെ വി​ല​ക്ക്. ലോ​ക​ക​പ്പ് ടൂ​ർ​ണ​മെ​ന്‍റി​നി​ടെ പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘിച്ചുവെന്നാരോപിച്ചാണ് വിലക്ക്. അ​ഫ്ഗാ​ൻ ക്രി​ക്ക​റ്റ് ബോ​ർ​ഡാ​ണ് താ​ര​ത്തി​നു വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

അ​ഫ്ഗാ​ൻ ക്രി​ക്ക​റ്റ് ബോ​ർ​ഡ് നി​യ​മി​ച്ച അ​ച്ച​ട​ക്ക സ​മി​തി​യു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നടപടി. ആ​ഭ്യ​ന്ത​ര-​രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ൽ​നി​ന്നും താ​ര​ത്തെ ഒ​രു വ​ർ​ഷ​ത്തേ​ക്ക് വി​ല​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ലോ​ക​ക​പ്പി​നി​ടെ ആ​ല​ത്തി​നെ നാ​ട്ടി​ലേ​ക്ക് തി​രി​ച്ച​യ​ച്ചി​രു​ന്നു.

പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി​യെ​ന്നാ​യി​രു​ന്നു വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ, സ​താം​പ്ട​ണി​ൽ ടീം ​താ​മ​സി​ച്ച ഹോ​ട്ട​ലി​ൽ ഒ​രു യു​വ​തി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​താ​ണ് താ​ര​ത്തി​നെ​തി​രെ ന​പ​ടി ഉ​ണ്ടാ​കാ​ൻ കാ​ര​ണമെന്നാണ് വിവരം.

Leave A Reply