അലർജി-ആസ്തമ, മൈഗ്രേൻ, ഓട്ടിസം ഹോമിയോപ്പതി സ്‌പെഷ്യൽ ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു

തൃശൂർ: തൃശൂർ ജില്ലാ ഹോമിയോപ്പതി ആശുപത്രിയിൽ അലർജി-ആസ്തമ, മൈഗ്രേൻ, ഓട്ടിസം എന്നീ സ്‌പെഷ്യൽ ക്ലിനിക്കുകളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ കെ ഉദയപ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. തൃശൂർ കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ എം എൽ റോസി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ജെന്നി ടീച്ചർ, നാഷണൽ ആയുഷ്മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എൻ വി ശ്രീവത്സ് എന്നിവർ സംസാരിച്ചു. സ്‌പെഷ്യൽ ഒപികളുടെ പദ്ധതിയെപ്പറ്റി ജില്ലാ ഹോമിയോപ്പതി മെഡിക്കൽ ഓഫീസർ ഡോ. മറിയാമ്മ ജോൺ വിശദീകരിച്ചു. ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. എസ് സബിരാജ് സ്വാഗതവും ആർഎംഒ ഡോ. എം നിധിൻ പോൾ നന്ദിയും പറഞ്ഞു. അലർജി-ആസ്തമ ക്ലിനിക്ക് പൂത്തോളിലെ ജില്ലാ ഹോമിയോ ആശുപത്രിയിൽ എല്ലാ ദിവസവും മൈഗ്രേൻ ക്ലിനിക്ക് ബുധനാഴ്ചകളിലും ഓട്ടിസം ക്ലിനിക് ശനിയാഴ്ചകളിലും പ്രവർത്തിക്കും. പ്രസ്തുത ക്ലിനിക്കിൽ ബുക്കിങ് നിർബന്ധമാണ്. ഫോൺ : 0487-2389063.

Leave A Reply