ഹൈവേയില്‍ നോട്ട് മഴ; റോഡിൽ വാഹങ്ങൾ നിറുത്തി പണം വാരിക്കൂട്ടി ആളുകൾ : വീഡിയോ

അറ്റ്‌ലാന്റ: കറൻ‍സി നോട്ട് കൊണ്ട്‌പോയ ട്രക്കിന്റെ വാതില്‍ അപ്രതീക്ഷിതമായി തുറന്ന് നോട്ടുകൾ പുറത്തേയ്ക്ക് വീണു. അറ്റ്‌ലാന്റയിലെ തിരക്കേറിയ ഹൈവേയില്‍ അത് നോട്ട് മഴയായി. ഇതോടെ ആളുകൾ വഴിയരികില്‍ വാഹനങ്ങള്‍ നിര്‍ത്തി നോട്ട് പെറുക്കുകയും ഇതിന്റെ വീഡിയോ എടുക്കുകയും ചെയ്തു.

അറ്റ്‌ലാന്റയിലെ ഇന്റർസ്റ്റേറ്റ് ഹൈവേ 285 ൽ ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഏകദേശം 1 ലക്ഷം ഡോളറാണ് (68,35,000 രൂപ) റോഡില്‍ നഷ്ടമായതെന്നാണ് കണക്കാക്കുന്നത്.


അതേസമയം, ഉടന്‍ തന്നെ സംഭവ സ്ഥലത്തെത്തിയ പോലീസ് ആളുകളിൽ നിന്ന് പണം തിരികെ വാങ്ങിയിരുന്നു. റോഡില്‍ നഷ്ടമായ പണം എടുക്കുന്നത് കുറ്റമാണെന്ന് മനസിലാക്കിയ ചിലര്‍ പണം തിരികെ പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു.

Leave A Reply