ചൈനാ വിരുദ്ധ പ്രക്ഷോഭത്തിനെ തുടർന്ന് വിവാദ ബില്ല് ഹോങ്കോംഗ് സർക്കാർ പിൻവലിച്ചു

ബെയ്ജിംഗ്:കുറ്റവാളികളെ വിചാരണയ്ക്കായി ചൈനയ്ക്ക് കൈമാറാനുള്ള വിവാദ ബില്ലിനെതിരെ ആഴ്ചകളായി ഹോങ്കോംഗിൽ തുടരുന്ന ജനകീയ പ്രക്ഷോഭത്തിന് വിജയം. ബില്ല് ഹോങ്കോംഗ് സർക്കാർ പിൻവലിച്ചു. ബിൽ പൂർണ പരാജയമാണെന്ന് ഭരണാധികാരി കാരി ലാം സമ്മതിച്ചു. ലെജിസ്‌ലേറ്റീവ് കൗൺസിലിൽ സർക്കാർ വീണ്ടും ബിൽ കൊണ്ടുവരുമെന്നു പരക്കെ ആശങ്കയുണ്ട്. എന്നാൽ അതിന് ആലോചനയില്ലെന്നും ബിൽ ‘മരിച്ചു’വെന്നും കാരി ലാം പറഞ്ഞു.
ഒരുമാസമായി പ്രക്ഷോഭത്തിന്റെ തീച്ചൂളയിലായിരുന്നു ഹോങ്കോംഗ്. വിവാദബില്ലിനെതിരെ പൊട്ടിപ്പുറപ്പെട്ട ചൈനാ വിരുദ്ധ പ്രക്ഷോഭം ജനാധിപത്യ പരിഷ്‌കരണത്തിനുള്ള സമരമായി വളരുന്നതിനിടെയാണ് ഹോങ്കോങ് ഭരണകൂടം ബിൽ ഉപേക്ഷിച്ചത്.

Leave A Reply