യു​​​​​എ​​​​​സി​​​​​ലെ ബ്രി​​​​​ട്ടീ​​​​​ഷ് അം​​​​​ബാ​​​​​സ​​​​​ഡ​​​​​ർ സ​​​​​ർ കിം ​​​​​ഡാ​രി​ക് രാ​​​​​ജി​​​​​വ​​​​​ച്ചു

ല​​​​​ണ്ട​​​​​ൻ: ​​​​​യു​​​​​എ​​​​​സി​​​​​ലെ ബ്രി​​​​​ട്ടീ​​​​​ഷ് അം​​​​​ബാ​​​​​സ​​​​​ഡ​​​​​ർ സ​​​​​ർ കിം ​​​​​ഡാ​രി​ക് രാ​​​​​ജി​​​​​വ​​​​​ച്ചു. യു​​​​​എ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഡോ​​​​​ണ​​​​​ൾ​​​​​ഡ് ട്രം​​​​​പി​​​​​നെ​​​​​തി​​​​​രാ​​​​​യ വി​​​​​മ​​​​​ർ​​​​​ശ​​​​​ന​​​​​ത്തെ തുടർന്നാണ് രാ​​​​​ജിവച്ചത് .ട്രം​​​​​പ് ക​​​​​ഴി​​​​​വു​​​​​കെ​​​​​ട്ട​​​​​വ​​​​​നാ​​​​​ണെ​​​​​ന്ന​​​​​ത​​​​​ട​​​​​ക്ക​​​​​മു​​​​​ള്ള പ​​​​​രാ​​​​​മ​​​​​ർ​​​​​ശ​​​​​ങ്ങ​​​​​ളാ​​​​​ണ് ഡാ​രി​ക് ന​​​​​ട​​​​​ത്തി​​​​​യ​​​​​ത്. ബ്രി​​​​​ട്ട​​​​​നി​​​​​ലേ​​​​​ക്ക് അ​​​​​യ​​​ച്ച ഇ-​മെ​യി​ൽ റി​​​​​പ്പോ​​​​​ർ​​​​​ട്ടു​​​​​ക​​​​​ളാ​​​​​യി​​​​​രു​​​​​ന്നു പ​​​​​രാ​​​​​മ​​​​​ർ​​​​​ശം. ബ്രി​ട്ട​നി​ലെ മെ​​​​​യി​​​​​ൽ പ​​​​​ത്രം ഇ​​​​​വ​​​​​ ചോ​​​​​ർ​​​​​ത്തി പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ച്ചു. യു​​​​​എ​​​​​സും ബ്രി​​​​​ട്ട​​​​​നും ത​​​​​മ്മി​​​​​ലു​​​​​ള്ള ബ​​​​​ന്ധം വ​ഷ​ളാ​കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി. ഡാ​രി​ക്കു മാ​യി ഇ​നി ഇ​ട​പാ​ടി​ല്ലെ​ന്ന് ട്രം​പ് ക​ഴി​ഞ്ഞ​ദി​വ​സം വ്യ​ക്ത​മാ​ക്കി. അടുത്ത ബ്രി​ട്ട​ീഷ് പ്ര​ധാ​ന​മ​ന്ത്രി​യാ​കു​മെ​ന്നു ക​രു​തു​ന്ന ബോ​റീ​സ് ജോ​ൺ​സ​ണും ഡാ​രി​ക്കിനെ കൈ​വി​ട്ടു.രാ​​​​​ജി​​​​​വ​​​​​യ്ക്കാ​​​​​നു​​​​​ള്ള ഡാ​രി​ക്കി​ന്‍റെ തീ​​​​​രു​​​​​മാ​​​​​നം ബ്രി​​​​​ട്ടീ​​​​​ഷ് വി​​​​​ദേ​​​​​ശ​​​​​കാ​​​​​ര്യ വ​​​​​കു​​​​​പ്പ് സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ച്ചു. ത​​​​​ന്‍റെ റി​​​​​പ്പോ​​​​​ർ​​​​​ട്ടു​​​​​ക​​​​​ൾ ചോ​​​​​ർ​​​​​ന്ന സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ൽ ഇ​​​​​നി പ​​​​​ദ​​​​​വി​​​​​യി​​​​​ൽ തു​​​​​ട​​​​​രു​​​​​ക ബു​​​​​ദ്ധി​​​​​മു​​​​​ട്ടാ​​​​​യി​​​​​രി​​​​​ക്കു​​​​​മെ​​​​​ന്ന് അദ്ദേഹം രാ​​​​​ജി​​​​​ക്ക​​​​​ത്തി​​​​​ൽ വി​​​​​ശ​​​​​ദീ​​​​​ക​​​​​രി​​​​​ച്ചു.

Leave A Reply