യമഹയുടെ പുതിയ ബൈക്ക് XSR 155 റെട്രോ ഉടൻ വിപണിയിൽ എത്തും

യമഹ വിപണിയിൽ പുതിയ  XSR 155  റെട്രോ മോട്ടോര്‍സൈക്കിള്‍ പുറത്തുകൊണ്ടുവരുന്നു. XSR 700, XSR 900 എന്നീ മോഡലുകളാണ് യമഹ XSR നിരയിൽ നേരത്തെയുള്ളത്. യമഹയുടെ ഏറ്റവും ചെറിയ റെട്രോ സ്‌റ്റൈല്‍  മോഡലായിരിക്കും   XSR 155.

R15 V3.0, MT-15 എന്നിവയിലുളള അതേ 155 സിസി ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ്  XSR 155 ന്റെ കരുത്ത്   . 19 എച്ച്പി പവറും 14.7 എന്‍എം ടോര്‍ക്കുമേകും ഈ എന്‍ജിന്‍. 6 സ്പീഡാണ് ഗിയര്‍ബോക്‌സ്. സ്റ്റാന്റേര്‍ഡായി സ്ലിപ്പര്‍ ക്ലച്ച് സംവിധാനവും XSR 155 മോഡലില്‍ നല്‍കും.   ഈ വര്‍ഷം അവസാനത്തോടെ ഇന്‍ഡൊനീഷ്യന്‍ വിപണിയിൽ  XSR 155 ആദ്യമെത്തും .

Leave A Reply