‘ഡ്യുക്കാറ്റി മള്‍ട്ടിസ്ട്രാഡ 1260’ : ഇന്ത്യൻ വില 19.99 ലക്ഷം

ഇറ്റാലിയൻ വാഹന നിർമാതാക്കളായ ഡ്യുക്കാറ്റിയുടെ പുതിയ മോഡൽ ആണ് ‘ഡ്യുക്കാറ്റി മള്‍ട്ടിസ്ട്രാഡ 1260’. പുതിയ ബൈക് ഇന്ത്യയിൽ ജൂലൈ ഒമ്പതിന് എത്തി. റെഡ്ഡിന് 19.99 ലക്ഷം രൂപയും സാന്റ് കളര്‍ ഓപ്ഷന് 20.23 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ വില.നിലവിലുളള 1200 CC മള്‍ട്ടിസ്ട്രാഡയില്‍ നിന്നും കുറച്ച് മാറ്റങ്ങളുമായിട്ടാണ് പുതിയ 1260 എത്തുന്നത്. എൻജിൻ കരുത്തിൽ 62 സിസി അധിക കരുത്തോടെയാണ് പുതിയ ബൈക്ക് എത്തുന്നത്. 158 എച്ചപി കരുത്തും 128 എൻഎം ടോര്‍ക്കും ആണ് ബൈക്കിന് ഉള്ളത്.

ലിക്വിഡ് കൂള്‍ഡ് എഞ്ചിന്‍,ആറ് സ്പീഡ്, 3 ലെവല്‍ കോര്‍ണറിഗ് എബിഎസ് എന്നിവയാണ് ബൈക്കിന്റെ മറ്റ് പ്രത്യേകതകൾ. ഓഫ്റോഡിംഗ് മുൻഗണന നൽകുന്ന ബൈക്കിന് 30 ലിറ്ററിന്‍റെ ഫ്യുവല്‍ ടാങ്ക് കപാസിറ്റി ആണ് ഉള്ളത്. 1260 സിസി മള്‍ട്ടിസ്ട്രാഡയ്ക്ക് ഇന്ത്യയിൽ ഇരുപത് ലക്ഷം അടുപ്പിച്ച് വില വരുമെന്നാണ് റിപ്പോർട്ട്.

Leave A Reply