ഭാവികാര്യങ്ങളെക്കുറിച്ച് ധോണി ഒന്നും പറഞ്ഞിട്ടില്ലെന്ന് കോലി

മാഞ്ചസ്റ്റർ: ലോകക്കപ്പിൽ സെമിഫൈനലിൽ ന്യൂസിലൻഡിനോട് തോറ്റതിന് ശേഷം ധോണി ഇനി വിരമിക്കുമൊ എന്നതിൽ അഭ്യൂഹങ്ങൾ നിലനിൽക്കുകയാണ്. ഇന്നലെ മത്സരത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിൽ ധോണിയെപ്പറ്റി ചോദിച്ചപ്പോൾ ഭാവികാര്യങ്ങളെക്കുറിച്ച് ധോണി ഒന്നും പറഞ്ഞിട്ടില്ലെന്ന് കോലി പറഞ്ഞു. വെസ്റ്റിൻഡീസ് പര്യടനത്തിൽ ധോണി കളിക്കുമോ എന്ന ചോദയത്തിന് മറുപടിയെന്നോണം ആണ് കോലി ഇങ്ങനെ പറഞ്ഞത്.

ഇന്നലെ നടന്ന മത്സരത്തിൽ ഇന്ത്യ ന്യൂസിലൻഡിനോട് 18 റൺസിനാണ് തോറ്റത്. ധോണിയെ ഏഴാമനായി ഇറക്കാനുള്ള തീരുമാനത്തെ കോലി ന്യായീകരിക്കുകയും ചെയ്തു. കഴിഞ്ഞ മത്സരങ്ങളിൽ നല്ല രീതിയിൽ കളിച്ചതുകൊണ്ടാണ് അദ്ദേഹത്തെ ഏഴാമത് ഇറക്കിയതെന്നും കോലി പറഞ്ഞു.

Leave A Reply