ഗൂർഖയിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി

യോഗി ബാബു നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ഗൂർഖ. ചിത്രത്തിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ആനന്ദരാജിന്റെ പോസ്റ്റർ ആണ് പുറത്തിറങ്ങിയത്. ആർഡിഎക്സ് അലക്സ് എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സാം ആന്റൺ ആണ് ചിത്രത്തിന്റെ സംവിധായകൻ. അഥർവ ചിത്രം 100-ന് ശേഷം സാം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രം നിര്മിച്ചിരിക്കുന്നതും സാം തന്നെയാണ്.

ആനന്ദ് രാജ്, ലിവിങ്സ്റ്റൺ, പ്രദീപ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. രാജ് ആര്യൻ ആണ് ചിത്രത്തിന്റെ സംഗീതം. കൃഷ്‌ണൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ജൂലൈ 12-ന് പ്രദർശനത്തിന് എത്തും.

Leave A Reply